ഉൾനാടൻ – ടൂറിസം ജലഗതാഗത രംഗത്തെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നിർദ്ദേശങ്ങളടങ്ങിയ നിവേദനം കേരള യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ. റോണി മാത്യു സംസ്ഥാന തുറമുഖം, ടൂറിസം, ജലവിഭവ മന്ത്രിമാർക്ക് കൈമാറി.
ജില്ലാ – താലൂക്ക്- വില്ലേജ് തലങ്ങളിൽ സേഫ്റ്റി കൗൺസിൽ രൂപീകരണം, ബോധവൽക്കരണം, പരിശീലനം, നിയമം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി നൂതന സി സി റ്റി വി ഉൾപ്പടെയുള്ള കേന്ദ്രീകൃത സംവിധാനങ്ങൾ തുടങ്ങിയതടക്കമുള്ള നിർദ്ദേശങ്ങളാണ് സമർപ്പിച്ചത്.

യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിൻസൺ തോമസ്, ജെയിൻ പട്ടാഴി മറ്റ് ഭാരവാഹികളായ ജയപ്രകാശ്,കെവിൻ ജോസ് എന്നിവർ റോണി മാത്യുവിനൊപ്പമുണ്ടായിരുന്നു.