kottayam

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ. ജി. ഒ അസോസിയേഷൻ പ്രതിഷേധയോഗം സംഘടിപ്പിച്ചു

കോട്ടയം: രാഹുൽ ഗാന്ധിയെ ലോകസഭാ എം.പി. സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ. ജി. ഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി ബി. ബിജുമോൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എ. ജി പോൾ, യു.ഡബ്ലൂ.സി. സംസ്ഥാന ജനറൽ സെക്രട്ടറി റ്റി എസ്. അൻസാരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷഹാസ് എം.ബി. ലീനാമോൾ റ്റി, സലിയമ്മ കുര്യൻ, സംസ്ഥാന ഓഡിറ്റർ ഇ. എസ്. അനിൽകുമാർ, കെ. ജി. എൻ. യു. സംസ്ഥാന സെക്രട്ടറി എം. ആർ. ഷീല, ജില്ലാ പ്രസിഡൻ്റ് രേഖ, ബ്രാഞ്ച് സെക്രട്ടറി ഷാഹുൽ ഹമീദ്, ട്രഷറർ എം കെ. ജയമോൻ, കുര്യച്ചൻ കെ എ, സുജിത്ത് കെ എസ്, അനീഷ് എൻ. എ, ജയശ്രീ എസ്.ബി, ലത സി ബാബു. തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.