kottayam

റബറിന് 250 രൂപ താങ്ങുവില കർഷകന് നൽകണം; കേരള ജനപക്ഷം സെക്കുലർ സംസ്ഥാന നേതൃസംഗമം ഇന്ന് കോട്ടയത്ത്

കോട്ടയം : കേരള ജനപക്ഷം സെക്കുലർ സംസ്ഥാന നേത്യസംഗമം ഇന്ന് കോട്ടയം മാലി ഹോട്ടൽ ഓഡിറ്റോറിയത്തിൽ 11 ന് നടക്കും. രാവിലെ 10 ന് കോട്ടയം ജില്ലാ കൺവൻഷൻആരംഭിക്കും.

റബർ,ഏലം കുരുമുളക് തുടങ്ങിയവയെല്ലാം വൻ തകർച്ചയെ നേരിടുന്നു. ഈ അനിശ്ചിതത്തിന് ആക്കം വർദ്ധിപ്പിക്കുന്നത് ഭരണാധികാരിവർഗ്ഗത്തിന്റെ ക്രൂരമായ അവഗണനയും നീതികരണമില്ലാത്ത വാഗ്ദാന ലംഘനവുമാണ് ,കർഷകമിത്രങ്ങൾ എന്ന് അവകാശപ്പെകുന്നവരും നിഷിപ്ത താല്പര്യങ്ങൾക്ക് വശംവദരേയി ഈ വഞ്ചനക്ക് കൂട്ടുനിൽക്കുന്നു.

കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്ജിന്റെ അദ്ധ്യക്ഷത യിൽ നടക്കുന്ന സംസ്ഥാന നേത്യ സംഗമത്തിൽ കാർഷിക പ്രശ്നങ്ങൾക്കുപുറമെ നിരവധിയായ മറ്റു പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്നതാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും,തകർന്ന ക്രമസമാധാന രംഗവും, മാഫിയാ വിളയാട്ടങ്ങളും, മയക്കുമരുന്നിന്റെ വിപത്തുകളും,പിൻവാതിൽ നിയമനങ്ങളും ഭരണ ഘടനാ സ്ഥാഫനങ്ങളുടെ രാഷ്ട്രീയ വൽക്കരണവും ലജ്ജാകരമായ കിടമൽസരങ്ങളും സമ്മേളനത്തിൽ ചർച്ചചെയ്യുന്നതാണ്.

റബ്ബറിന് 250 രൂപാ താങ്ങുവില പ്രഖ്യാപിക്കുക, ഏലം, കുരുമുളക്,തുടങ്ങിയ മറ്റ് ധാന്യ വിളകളുടെ വിലത്തകർച്ച പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേൽ ,സംസ്ഥാന ജനറൽ സെക്രട്ടറി സെബി പറമുണ്ട എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.