പാലാ : കേരളത്തിലെ എല്ലാ പട്ടികജാതി-പട്ടികവർഗ കുടുംബങ്ങളിലും ജല ജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ളം എത്തിക്കുവാൻ ഗവൺമെന്റ് നടപടി സ്വീകരിച്ചു വരുകയാണെന്നും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ തുടർന്നും തടസ്സം കൂടാതെ ലഭിക്കുന്നതിനു വേണ്ട തീരുമാനങ്ങൾ ഉണ്ടാകുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരള ദളിത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ നേതൃയോഗം പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു മന്ത്രി. ദളിത് ഫ്രണ്ട് ജില്ലാപ്രസിഡണ്ട് രാമചന്ദ്രൻ അള്ളുംപുറത്ത് അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ജോസ് ടോം, ടോമി .കെ .തോമസ് ദളിത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ഉഷാ ലയം ശിവരാജൻ, ബേബി ഉഴുത്തുവാൽ, ബാബു മനയ്ക്ക പറമ്പിൽ, രാജു കുഴിവേലി ,ജോസ് കല്ലകാവുങ്കൽ , ടോബിൻ .കെ .അലക്സ് , ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസുകുട്ടി പൂവേലി ,കെ കെ ബാബു ,സിബി അഗസ്റ്റിൻ ,ശരത് ചന്ദ്രൻ , കെ കെ സദാനന്ദൻ, ചെങ്ങളംജോർജ് സനിൽരാഘവൻ, കെപി പീറ്റർ, വി. കെ തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.