കേരള പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച ഈരാറ്റുപേട്ട ബ്ലോക്ക് തലം ഇന്നലെ ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. മറിയാമ്മ ഫെർണാൻഡസിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു.
തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി സുധാകരൻ ആശംസ അർപ്പിച്ച യോഗത്തിൽ കോട്ടയം ഡയറ്റ് ഫാക്കൽറ്റി ശ്രീ. ജയ്സൺ കെ മാത്യു, AEO ശ്രീമതി. C M ഷംല ബീവി, BRC Trainer ശ്രീ. മുഹമ്മദ് മാഹിൻ P P എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.
ഈരാറ്റുപേട്ട BRC യുടെ പരിധിയിൽ വരുന്ന പഞ്ചായത്തിലെ ജനപ്രതിനിധികൾ, റിട്ടയർഡ് അധ്യാപകർ , ഈരാറ്റുപേട്ട സബ്ജില്ലയിലെ വിവിധ സ്കൂളുകളിലെ പ്രഥമാധ്യാപകർ , അധ്യാപകർ , PTA & MPTA പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലയിൽ നിന്നുള്ള വ്യക്തികൾ പങ്കെടുക്കുകയും പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഉൾപ്പെടുത്തേണ്ട അവരുടേതായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തുകയും ചെയ്തു.