ramapuram

കേരള കോൺഗ്രസ് (എം) രാമപുരം നേതൃത്വത്തിന്റെ മിന്നൽ നീക്കം; യുഡിഎഫ് നേതൃത്വത്തിൽനിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്

പാലാ യുഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയായി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവും കർഷ യൂണിയൻ (ജെ) പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ ശ്രീ അവിരാച്ചൻ മുല്ലൂർ തൽസ്ഥാനം രാജിവെച്ച് കേരള കോൺഗ്രസ് (എം) ൽ ചേർന്നു.

ഇന്ന് രാവിലെ കേരള കോൺഗ്രസ് (എം ) നേതാക്കളോടൊപ്പം ജോസ് കെ മാണിയുടെ ഭവനത്തിൽ എത്തി ജോസ് കെ മാണി എം പി യിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിക്കുകയായിരുന്നു .കേരള കോൺഗ്രസ് (എം ) ലേക്ക് കടന്നു വരുന്നവർക്ക് മാന്യമായ പരിഗണന നൽകുമെന്നും സെമി കേഡർ സംവിധാനത്തിൽ കേരള കോൺഗ്രസ് (എം ) കേരള രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമായി മാറി കഴിഞ്ഞിരിക്കന്നു എന്നും ശ്രീ ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു.

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പ്രവർത്തകരില്ലാത്ത കടലാസ് സംഘടനയായി മാറിയെന്ന് അവിരാച്ചൻ മുല്ലൂർ അഭിപ്രായപ്പെട്ടു . രാമപുരം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കൂടിയാണ് അവിരാച്ചൻ. നിലവിൽ രാമപുരം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമാണ് അവിരാച്ചന്റെ ഭാര്യ ജെസ്സി. അവിരാച്ചനോടൊപ്പം കേരള കോൺഗ്രസ് (എം ) നേതാക്കളായ ലോപ്പസ് മാത്യു ,ബേബി ഉഴുത്തുവാൽ ,ബൈജു ജോൺപുതിയടുത്തുചാലിൽ, സണ്ണി പൊരുന്നക്കോട്ട്, അലക്സി തെങ്ങുംപള്ളികുന്നേൽ, ബെന്നി തെരുവത്ത്, ബെന്നി ആനത്താറ, ഓസ്റ്റിൻ കുരിശുംമൂട്ടിൽ, സിജോ പ്ലാത്തോട്ടം , കുഞ്ഞുമോൻ മാടപ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.