രാമപുരം: കേരള കോൺഗ്രസ് (എം )രാമപുരം മണ്ഡലം കൺവെൻഷനിൽ വച്ച് വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നും 25 ഓളം കുടുംബങ്ങൾ കേരള കോൺഗ്രസ് (എം) പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തു. കോൺഗ്രസ് പാർട്ടിയെ വീണ്ടും രാമപുരത്ത് ഞെട്ടിച്ചുകൊണ്ട് കോൺഗ്രസിൽ നിന്നും പോഷക സംഘടനകളിൽ നിന്നും പ്രാദേശിക നേതാക്കൾ പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി യിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.
വിവിധ പാർട്ടികളിൽ നിന്നും പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്ത മുഴുവൻ ആൾക്കാരെയും കേരള കുടുംബത്തിലേക്ക് ജോസ് കെ മാണി എം പി സ്വാഗതം ചെയ്തു. കേരളത്തിന്റെ കാർഷിക മേഖലയിലും മലയോര മേഖലയിലും തീരദേശ മേഖലയിലെയിലും ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരമായി പാർട്ടി എന്നും മുൻപിൽ ഉണ്ടാവുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു. യോഗത്തിൽ കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ടന്റ് സണ്ണി പൊരുന്നക്കോട്ട് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് ജില്ലാ പ്രസിഡന്റ് ലോപസ് മാത്യു ഉന്നത അധികാര സമിതി അംഗം ബേബി ഉഴുത്തുവാൽ സ്റ്റീയറിംഗ് കമ്മിറ്റിയംഗം ബൈജു ജോൺ പുതിയടുത്തുചാലിൽ, നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അലക്സി തെങ്ങ പള്ളികുന്നേൽ, ടൈറ്റസ് മാത്യു, ജില്ല വൈസ് പ്രസിഡണ്ട് ഡി പ്രസാദ് ഭക്തി വിലാസ്, നിയോജകമണ്ഡലം ചാർജ് സെക്രട്ടറി ബെന്നി തെരുവത്ത്, വനിതകോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റ് സ്മിതാ അലക്സ്, മണ്ഡലം സെക്രട്ടറി ബെന്നി ആനത്താറ, ജെയിംസ് നിരപ്പത്ത്, യൂത്ത് ഫ്രണ്ട് (എം.) മണ്ഡലം പ്രസിഡന്റ് അജോയ് തോമസ്, കെ ടി യു സി (എം ) മണ്ഡലം പ്രസിഡന്റ് മനോജ് തട്ടാറയിൽ, ദളിത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ് ബിനു ടി ജി, വനിത കോൺഗ്രസ് നേതാക്കളായ ലിസി ബേബി, സെല്ലി ജോർജ് എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് സെക്രട്ടറി, വാർഡ് പ്രസിഡന്റ് ഐഎൻടിയുസി പാലാ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സന്തോഷ് കെ കെ, കിഴക്കേക്കര ബൂത്ത് പ്രസിഡന്റ് രാജേഷ് പുത്തൻപുര ഐ എൻ ടി യു സി പാലാ നിയോജകമണ്ഡലം സെക്രട്ടറി രാജേഷ് കൊട്ടിച്ചേരിൽ ബൂത്ത് പ്രസിഡന്റ് ജോജോ കാഞ്ഞിരത്തിങ്കൽ,ഇന്ത്യൻ മിലിട്ടറി റിട്ടയേഡ് ക്യാപ്റ്റൻ സുബൈദാർ പ്രകാശ് കെ എൻ തുടങ്ങിയ നിരവധി പേർ മെമ്പർഷിപ്പ് എടുത്തു.