Erattupetta

വാഗമൺറോഡ് പണി; കുടിവെള്ളവും പഴങ്ങളും മധുര പലഹാരങ്ങളുമായി കേരള കോൺഗ്രസ് കോൺഗ്രസ് (എം) പ്രവർത്തകർ

കഴിഞ്ഞ 35 വർഷ കാലത്തെ കാത്തിരിപ്പിന് ശേഷം വാഗമൺ റോഡ് ബിഎംബിസി നിലവാരത്തിൽ പണിയുന്നതിൽ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് കഠിനമായ വേനൽ ചൂടിലും പണിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും വർക്കേഴ്സിനും പഴങ്ങളും, മധുര പലഹാരങ്ങളും കുടിവെള്ളവും വിതരണം ചെയ്ത് റോഡ് പണിയുടെ സന്തോഷത്തിൽ കേരള കോൺഗ്രസ് (എം)പ്രവർത്തകർ പങ്കു ചേർന്നു.

വിനോദ സഞ്ചാരികളുടെ സ്വപ്നഭൂമിയായ വാഗമൺ റോഡ് പല പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ഉന്നത നിലവാരത്തിൽ അതിവേഗത്തിൽ പണി നടക്കുകയാണ്. ഈ റോഡിന്റെ നിർമ്മാണത്തിനായി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയായി വിജയിച്ച അന്നുമുതൽ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ അന്തിമവിജയം കേരള കോൺഗ്രസ് (എം) പ്രവർത്തകർ നാട്ടുകാർക്കൊപ്പം ആഘോഷിച്ചു.

ഇതിന് അഹോരാത്രം പണിയെടുത്ത അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യ്ക്കും ബഹു. പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും.. എൽ.ഡി.എഫ് സർക്കാരിനും പണിയോട് പൂർണ്ണമായും സഹകരിക്കുന്ന നാട്ടുകാർക്കും കേരള കോൺഗ്രസ് (എം)പ്രവർത്തകർ നന്ദി പറഞ്ഞു.

കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ. സാജൻ കുന്നത്ത്, സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലികുന്നേൽ, പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, പൂഞ്ഞാർ തെക്കക്കര മണ്ഡലം പ്രസിഡണ്ട് ദേവസ്യാച്ചൻ വാണിയപ്പുര, കെ.എസ്.സി നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസ് ചെമ്മരപ്പള്ളിയിൽ,ജില്ലാ കമ്മറ്റിയംഗം സാബു പൂണ്ടിക്കുളം, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റെജിഷാജി, പൂഞ്ഞാർ തെക്കേക്കര ഓഫീസ് ചാർജ് സെക്രട്ടറി റോയി വിളക്കുന്നേൽ,തീക്കോയി മണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി ജോസുകുട്ടി കല്ലൂർ,ജോസ് കോട്ടയിൽ,കെ.എസ്.സി ഇടുക്കി ജില്ലാ സെക്രട്ടറി ആകാശ് ഇടത്തിപറമ്പിൽ,അൻസാരി, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.