കോട്ടയം: കേരള കോൺ (എം)ൻ്റെ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് (എം) നേതൃത്വത്തിൽ കോട്ടയo തിരുനക്കരയിൽ നടത്തിയ അദ്ധ്വാനവർഗ യുവജന സംഗമത്തിൽ വിവിധ ജില്ലകളിൽ നിന്ന് എത്തിയ പതിനായിരങ്ങൾ അണിചേർന്നു.
നീണ്ട ഇടവേളയ്ക്കു ശേഷം യൂത്ത്ഫ്രണ്ട് (എം) സംഘടിപ്പിച്ച യുവജനസംഗമം വലിയ ആവേശമായി. കടുത്ത വേനൽ ചൂടിനെ അവഗണിച്ച് ഉച്ചയ്ക്കു മുൻപ് തന്നെ പ്രവർത്തകർ എത്തി തുടങ്ങിയിരുന്നു.
തിരുനക്കര മൈതാനത്ത് നടന്ന സമ്മേളനത്തിൽ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു.കേ.കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു.

നിയമസഭാകക്ഷി നേതാവും മന്ത്രിയുമായ റോഷി അഗസ്റ്യൻ, തോമസ് ചാഴികാടൻ എം.പി, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ പ്രമോദ് നാരായണൻ, സെബാസ്റ്യൻ കുളത്തുങ്കൽ ,ജോബ് മൈക്കിൾ, സ്റ്റീഫൻ ജോർജ്, എൻ.എം.രാജു, സിറിയക് ചാഴികാടൻ, എൽ ബി അഗറ്റ്യൻ എന്നിവർ പ്രസംഗിച്ചു.