കോട്ടയം :കേന്ദ്ര സർക്കാരിൻ്റ ജനദ്രോഹ നടപടികൾക്കെതിരെയും ,റബ്ബർ കർഷകരോടുള്ള സമീപനത്തിനും റബ്ബർ വിലയിടിവിനെതിരെയും റബ്ബർ സബ്സിഡി വിതരണത്തിലുള്ള അപാകതൾക്കെതിരെയും നാളെ രാവിലെ 10 മണിക്ക് കോട്ടയം റബ്ബർ ബോർഡ് ഓഫീസിന് മുൻപിൽ കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.

ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കുളം അധ്യക്ഷതയിൽ ധർണ്ണ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ശ്രീ എച്ച് റിയാസ് മുഹമ്മദ് നിർവഹിക്കും. സംസ്ഥാന ജോ. സെക്രട്ടറി ഔസേപ്പച്ചൻ ഓടക്കൽ മുഖ്യ പ്രഭാഷണം നടത്തും.
കേരളാ കോൺഗ്രസ്(ബി) യുടെ എല്ലാ ജില്ലാ ഭാരവാഹികളും നിയോജക മണ്ഡലം ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും മുഴുവൻ പാർട്ടി പ്രവർത്തകരും ധർണ്ണയിൽ പങ്കെടുക്കുന്നതാണ് എന്ന് ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളം അറിയിച്ചു.