Uzhavoor

കരുനെച്ചി ഭാഗം റോഡ് നവീകരണം അഡ്വ മോന്‍സ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു

ഉഴവൂര്‍ പഞ്ചായത്ത് അരീക്കര വാര്‍ഡ് ല്‍ എം എല്‍ എ ഫണ്ട് 7 ലക്ഷം രൂപ ഉപയോഗിച്ച് പുനര്‍ നിര്‍മ്മിച്ച റോഡ് ന്റെ ഉദ്ഘാടനം അഡ്വ മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വഹിച്ചു. ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ജോണിസ് പി സ്റ്റീഫന്‍ ആദ്യക്ഷത വഹിച്ചു.

ജലജീവന്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കുടിവെള്ളം എത്തിക്കുവാന്‍ റോഡ് പൊട്ടിച്ചത് മൂലം ഗതാഗത യോഗ്യമല്ലാത്ത വിതം തകര്‍ന്നു കിടന്ന റോഡ് വാര്‍ഡ് മെമ്പര്‍ ജോണിസ് പി സ്റ്റീഫന്‍ ന്റെ നേതൃത്വത്തില്‍ ബഹു എം എല്‍ എ കണ്ടു നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കുകയും പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്യുക ആയിരുന്നു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക് മെമ്പര്‍ പി എന്‍ രാമചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള, മെമ്പര്മാരായ സുരേഷ് വി ടി, ബിനു ജോസ്, തങ്കച്ചന്‍ കെ എം, ബിന്‍സി അനില്‍, ശ്രീനി തങ്കപ്പന്‍, റിനി വില്‍സണ്‍, ന്യൂജന്റ് ജോസഫ്, പ്രദേശവാസികളായ എം സി കുര്യാക്കോസ്, അനില്‍ ചന്ദ്രസദനം, സാബു പടിഞ്ഞാറേല്‍, വിജയകുമാര്‍ വെള്ളാക്കല്‍, ഫിലിപ്പ് കോഴിപ്പറമ്പത്തു, രാജന്‍ മണിമലപുത്തെന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു. റോഡ് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എം സി കുര്യാക്കോസ് ഏവര്‍ക്കും കൃതജ്ഞതഅറിയിച്ചു.

Leave a Reply

Your email address will not be published.