Erattupetta

ഈരാറ്റുപേട്ടയിലെ കരുണ ക്ലിനിക്ക് പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

ഈരാറ്റുപേട്ട: നഗരസഭ റോഡിൽ മക്ക മസ്ജിദിന് സമീപം പ്രവർത്തിച്ച് കൊണ്ടിരുന്ന കരുണ ക്ലിനിക്ക് കൂടുതൽ സൗകര്യങ്ങളോടെ തൊട്ടടുത്ത ഹിലാൽ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അംഗം ഡോ: സഹല ഫിർദൗസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പതിനാല് വർഷമായി ജീവ കാരുണ്യ മേഖലയിൽ കരുണ നടത്തുന്ന പ്രവർത്തനം നാടിന് മാത്യകയാണന്ന് ഡോ. സഹല പറഞ്ഞു. ചെയർമാൻ എൻ എ എം ഹാറൂൺ അധ്യക്ഷത വഹിച്ചു. കരുണയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്ക് ഡോ: കെ കെ നസീറിന്റെ പരിചരണവും സൗജന്യ മരുന്ന് വിതരണവും ക്ലിനിക്കൽ നടത്തി വരുന്നു.

കൂടാതെ അഭയ കേന്ദ്രം, പാലിയേറ്റീവ് ക്ലിനിക്, പഠനസഹായം, ആംബുലൻസ് സർവീസ്, നെഴ്സിങ് കെയർ, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം എന്നിവയും ഇവിടെ നടത്തുന്നുണ്ട്. അമാൻമസ്ജിദ് ഇമാം ഹാഷിർ നദ്‌വി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ എം അബ്ദുസമദ് , എം ഇ എ സ് കോളേജ് പ്രിൻസിപ്പൽ പ്രഫ:എ എം അബ്ദുൽ റഷീദ് ,വൈസ് ചെയർമാൻ കെ കെ എം സാദിഖ്, കൗൺസിലർ എസ് കെ നൗഫൽ, നെഴ്സ് ജാൻസി എന്നിവർ സംസാരിച്ചു.പി എസ് അഷറഫ് സ്വാഗതവും സെക്രട്ടറി വി പി ഷെരീഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.