അടിവാരം :വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അടിവാരം ടൗണിൽ ഇന്ന് വൈകുന്നേരം 3.30 ന് കർഷക സമ്മേളനം. കർഷകരുടെ ഉല്പന്നങ്ങളുടെ വിലയിടിവിലും കർഷകരോട് ഉള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന മാറ്റുന്നതിനുമായി കർഷകമക്കൾ ഒന്നിക്കുന്നു. കർഷക സമ്മേളനം ഇൻഫാം ദേശീയ ഡയറക്ടർ റവ. ഫാ. ജോസഫ് ചെറുകരക്കുന്നേൽ ഉത്ഘാടനം ചെയ്യും.
യോഗത്തിൽ അടിവാരം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. AKCC ഗ്ലോബൽ സെക്രട്ടറി ശ്രീ രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. അടിവാരംകാരും സമീപവാസികളുമായ മുഴുവൻ കർഷകമക്കളും ജാതിമതഭേതമന്യേ ഈ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.

ഗ്രാമപഞ്ചായത്തഗം മേരി തോമസ് ആശംസകൾ അർപ്പിക്കും. മറ്റു സാമൂഹിക നേതാക്കൾ യോഗത്തിനും റാലിക്കും നേതൃത്വം നൽകും.