Erattupetta

പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : കാരക്കാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് സ്നേഹതീരം റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പ്രതിഷേധതെരുവ്ജാഥ സംഘടിപ്പിച്ചു.

കാരക്കാട് സ്കൂളിലേയ്ക്കും പരിസരപ്രദേശങ്ങളിലേക്കും ഉള്ള ഏക ആശ്രയമായ ഈ റോഡ് സഞ്ചാരയോഗ്യമല്ലാതെ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെട്ടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ജാഥ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ സി കെ സലീം ഉൽഘാടനം ചെയ്തു സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളായ ബിനു പി പ്രദീപ്, വഹാബ്, പ്രസാദ്, മുഹമ്മദ്‌ ഇബ്രാഹിം, നാസിം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.