കളത്തൂക്കടവ് : കളത്തൂക്കടവ് സെന്റ്.ജോൺവിയാനി പള്ളി ഇടവകയിലെ 65 വയസ്സു കഴിഞ്ഞവരെ ആദരിച്ചു. ഇടവക A.K.C.Cയുടെയും പിതൃവേദിയുടെയും നേതൃത്വത്തിൽ പള്ളി വികാരി റവ.ഫാ. തോമസ് ബ്രാഹ്മണവേലിയാണ് ആദരിച്ചത്.

A.K.C.C ഇടവക പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടം ആശംസകൾ അർപ്പിച്ചു. സിസ്റ്റേഴ്സും,A.K.C.C യുടെയും പിതൃവേദിയുടെയും ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു.