Pala

കടവുപുഴ പാലം ഉടനടി പുനർനിർമ്മിക്കണം: മീനച്ചിൽ താലൂക്ക് സഭ

പാലാ: മൂന്നിലവ് പഞ്ചായത്തിൽപ്പെട്ട മീനച്ചിലാറിന്റെ കുറുകെയുള്ള മൂന്നിലവ് കടവുപുഴ പാലം പ്രകൃതിക്ഷോഭം മൂലം തകർന്നത് അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് മീനച്ചിൽ താലൂക്ക് സഭ ആവശ്യപ്പെട്ടു. മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ പാറപ്പള്ളി കിഴപറയാർ ഇടമറ്റം റോഡിലും അപകട ഭീഷണിയിലായ കലുങ്ക് അടിയന്തിരമായി പുനർ നിർമ്മിക്കണമെന്ന് യോഗത്തിൽ മാണി സി കാപ്പൻ എം.എൽ.എ നിർദ്ദേശിച്ചു.

ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കുക, പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ടോയ്ലറ്റുകൾ അടിയന്തിരമായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുക, ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു.

മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു. മീനച്ചിൽ തഹസീൽദാർ സിന്ധു വി എസ്, സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.