moonnilavu

കടപുഴ പാലം ; അടിയന്തര നടപടി ഇല്ലെങ്കിൽ പ്രത്യക്ഷ സമരം : അഡ്വ. ഷോൺ ജോർജ്

മൂന്നിലവ്: 2021 ഒക്ടോബറിലുണ്ടായ പ്രളയത്തിൽ തകർന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ കടപുഴ പാലവും,മൂന്നിലവ് -കടപുഴ- മേച്ചാൽ റോഡും പുനർനിർമ്മിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി നിർമാണം ആരംഭിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

പ്രളയത്തിനുശേഷം ജില്ലയുടെ ചുമതലയുള്ള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ച് ഉടൻ പാലം നിർമ്മാണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് ആറുമാസം പിന്നിട്ടു. ഇതുവരെയും ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

പാലം തകർന്നതോടെ കടപുഴ, മേച്ചാൽ ഭാഗങ്ങളിലുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഈ വിഷയത്തിൽ ജനങ്ങൾക്ക് നൽകിയ വാക്കുപാലിക്കാൻ മന്ത്രി തയ്യാറാകണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.