ഇടമറ്റം: ളാലം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിയുടെ നിർദ്ദേശാനുസരണം ഇടമറ്റം കെ ടി ജെ എം സ്കൂളിൽ അഞ്ചര ലക്ഷം രൂപ ഉപയോഗിച്ചു നിർമ്മിച്ച ടോയിലറ്റ് സമുച്ചയം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഷിബു പൂവേലി അധ്യക്ഷത വഹിച്ചു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല, ബിജു തുണ്ടിയിൽ, നളിനി ശ്രീധരൻ, സ്കൂൾ ഫാ ജോസ് നെടുംമ്പാറ, ഹെഡ്മിസ്ട്രസ് ട്രീസാ മേരി പി ജെ, വിൻസെൻ്റ് കണ്ടത്തിൽ, സിജോ തുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.
