കോട്ടയം :അധ്വാനിച്ച് പഠനം പൂർത്തിയാക്കി പിഎസ്‌സി പരീക്ഷ എഴുതി പാസാക്കുന്ന ഉദ്യോഗാർത്ഥികളെ ഒഴിവാക്കിക്കൊണ്ട് പിണറായി സർക്കാർ വിദ്യാർത്ഥികളുടെ സ്വപ്നം തകർത്തുകൊണ്ട് കേരളത്തിൽ നടപ്പിലാക്കിയ വരുന്ന പിൻവാതിൽ നിയമനം നിർത്തിവയ്ക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച് കേരളത്തിലെ പാവപ്പെട്ടവർക്ക് പാർപ്പിടം വച്ച് നൽകി വന്ന ഇന്ദിര അവാസ് യോജന പദ്ധതിയെ എൽ ഡി എഫ് സർക്കാർ ലൈഫ് മിഷൻ പദ്ധതിയാക്കി പേരു മാറ്റി സർക്കാർ ഫണ്ട് നൽകാതെ അട്ടിമറിച്ചിരിക്കുന്നത് കേരളത്തിലെ പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ മദ്യരാജക്കൻമാർക്കും വൻകിട കോർപ്പറേറ്റുകൾക്കും വേണ്ടി മാത്രമാണ് എല്ലാം ശരിയാക്കുന്നതെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി.

യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും നിർത്തലാക്കിയ ലൈഫ് മിഷൻ പദ്ധതി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം കളക്ടറേറ്റ് പടിക്കൽ നടന്ന പ്രതിഷേധ ധർണാ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ അധ്യക്ഷത വഹിച്ചു.
കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ് എക്സ് എം പി, ജോയി എബ്രഹാം എക്സ് എം പി, യു ഡി എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി,ഫിലിപ്പ് ജോസഫ്, ബിൻസി തോമസ്, രാധിക ശ്യാം, റഫീഖ് മണിമല, ടോമി വേദഗിരി, കെ.റ്റി.ജോസഫ്, മുണ്ടക്കയം സോമൻ, റ്റി.ആർ മദൻലാൽ , എൻ ഐ മത്തായി , ബാബു കുട്ടഞ്ചിറ,കെ.എഫ് വർഗ്ഗീസ്, സുധ കുര്യൻ, ചെറിയാൻ ചാക്കോ , ഗ്രേസമ്മ മാത്യു, വി.ജെ. ലാലി, പ്രിൻസ് ലൂക്കോസ്, ജി ഗോപകുമാർ , യുജിൻ തോമസ്, റോണി കെ.ബേബി, കെ.സി. നായർ ,ബിജു പുന്നത്താനം, ബാബു കെ. കോര, പി എം സലിം,ജയിസൺ ജോസഫ്,ചിന്തു കുര്യൻ ജോയി,എസ് രാജിവ്, കുര്യൻ പി കുര്യൻ, സിബി കൊല്ലാട്, റ്റി സി റോയി, പി എച്ച് നൗഷാദ്, മാത്തുക്കുട്ടി പ്ലാത്താനം, ജോയി ചെട്ടിശ്ശേരി, സാജു എം ഫിലിപ്പ്, അപ്പാൻചിറ പൊന്നപ്പൻ, കെ ജി ഹരിദാസ് , ജെ ജി പാലക്കലോടി, ജോർജ് പുളിക്കാട്, സതീഷ് ചൊള്ളാനി, ബേബി തൊണ്ടാംകുഴി, അന്റണി കുന്നുംപുറത്ത്, പി പി സിബിച്ചൻ , കെ.എസ് മാത്തച്ചൻ , അഗസ്റ്റ്യൻ ആർപ്പുക്കര, മേഴ്സി ജോൺ , സ്റ്റിഫൻ പാറവേലി, തങ്കമ്മ വർഗ്ഗീസ്, ബോബൻ തോപ്പിൽ , എൻ ജെ പ്രസാദ്, ഷാനവാസ് പാഴൂർ,ജോസ് ജയിംസ് നിലപ്പന, ജോയി സി കാപ്പൻ ,ഡിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.