പാലാ: കേരളാ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനവും തിരഞ്ഞെടുപ്പും പാലായിൽ നടന്നു. മീനച്ചിൽ താലൂക്ക് എംപ്ലോയീസ് സൊസൈറ്റി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ താലൂക്ക് പ്രസിഡന്റ് മനോജ് ജോസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എം. ആർ. സാബുരാജൻ ഉൽഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ. കെ. സന്തോഷ്, തുഷാർ അലക്സ്, അഡ്വ. സന്തോഷ് വിച്ചാട്ട്, ഷീജി കെ നായർ, മഞ്ചു ജോസഫ്,സോബിൻ ജോസഫ്, അനിൽകുമാർ, അരുൺ മൈലാടൂർ തുടങ്ങിയവർ പ്രസംഗിച്ചു.
താലൂക്ക് ഭാരവാഹികൾ: താലൂക്ക് പ്രസിഡൻ്റ്- ശ്രീ മനോജ് ജോസ് (വലവൂർ സർവീസ് സഹകരണ ബാങ്ക്), വൈസ് പ്രസിഡണ്ട്- അനിൽകുമാർ (മുത്തോലി ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക്), സെക്രട്ടറി -സോബിൻ ജോസഫ് (തലപ്പലംസർവീസ് സഹകരണ ബാങ്ക്), ജോയിൻ്റ് സെക്രട്ടറി- റോസമ്മ ജോസഫ് (മീനച്ചിൽ സർവീസ് സഹകരണ ബാങ്ക്), ട്രഷറർ- അനൂപ് കൃഷ്ണൻ (മീനച്ചിൽ കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി).