മുത്തോലി: മുൻ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, പ്രമുഖ സഹകാരിയും, സാമൂഹിക പ്രവർത്തകനും കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവുമായിരുന്ന ജോസ് പാലമറ്റത്തിന് നാടിൻ്റെ അന്ത്യാഞ്ജലി.

വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും ജനപ്രതിനിധികളും അടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മുത്തോലി സെ.ജോർജ് പള്ളി സിമിത്തേരിയിൽ കബറടക്കി. ദീപിക ദിനപത്രത്തിലും മുൻ മന്ത്രി കെ.എം.മാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായും സേവനം അനുഷ്ഠിച്ചിരുന്നു.
മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്ക് ,മുത്തോലി ക്ഷീര വ്യവസായ സഹകരണ സംഘം, മുത്തോലി കർഷക യൂണിയൻ ഭരണ സമിതി അംഗം എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. കേരള ലോട്ടറി വെൽഫെയർ ഫണ്ട് ബോർഡ്, ബി.എസ്.എൻ.എൻ കോട്ടയം ഉപദേശക സമിതി അംഗവുമായിരുന്നു. കേരള കോൺ (എo) പാലാ നിയോജക മണ്ഡലം മുൻ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായിരുന്നു.
കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി., മന്ത്രി റോഷി അഗസ്ത്യൻ, ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ സെബാസ്ത്യൻ കുളത്തുങ്കൽ ,ജോബ് മൈക്കിൾ, മാണി.സി.കാപ്പൻ, മുൻ എം.പി, പി.സി.തോമസ്, മുൻ എം.എൽ.എ.മാരായ പി.സി.ജോസഫ്, പി.സി.ജോർജ്,ഫിലിപ്പ് കുഴികുളം, പ്രൊഫ. ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്, അഡ്വ.ജോസ് ടോം, ബേബി ഉഴുത്തുവാൽ, പെണ്ണമ്മ ജോസഫ് എന്നിവർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

മുത്തോലിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ ടോബിൻ കണ്ടനാട്ട് അദ്ധ്യക്ഷത വഹിച്ചു. എം.പി.മാരായ ജോസ്. കെ.മാണി, തോമസ് ചാഴികാടൻ, റവ.ഫാ.എമ്മാനുവേൽ കൊട്ടരത്തിൽ, ജോർജ്കുട്ടി ആഗസ്തി, രജിത്ത് മീനാ ഭവൻ, സണ്ണി തെക്കേടം, രാജൻ മുണ്ടമറ്റം, ജോസ് മോൻ മുണ്ടയ്ക്കൽ, ഹരികൃഷ്ണൻ, റൂബി ജോസ്, കെ.എസ്.പ്രദീപ് കുമാർ, ജോമോൻ ബേബിസദനം, രാജു കോനാട്ട്, മാത്തുക്കുട്ടി ചേന്നാട്ട് എന്നിവരും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്തു.