Poonjar

മാര്‍കിസ്സ്റ്റ് പാര്‍ട്ടി സ്വയം പരിഹാസ്യരാകുന്നു

കോട്ടയം :കേന്ദ്രസര്‍ക്കാര്‍ റബറിന് മുന്നൂറുരൂപ ആക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള റബര്‍ കര്‍ഷക ലോങ്ങ് മാര്‍ച്ച് നടത്തുന്ന മാര്‍ക്കിസ്റ്റ് പാര്‍ട്ടി മുഖ്യമന്ത്രി ഇലക്ഷന്‍ പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന 250 രൂപ കര്‍ഷകര്‍ക്ക് കൊടുക്കാന്‍ നിര്‍ദേശം നല്‍കാതെ ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യനാവുകയാണന്ന് ജനപക്ഷം സെക്കുലര്‍ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേല്‍ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സെബി പറമുണ്ട ഉത്ഘാടനം ചെയ്തു.

അഡ്വക്കേറ്റ് ജോര്‍ജ്ജുകുട്ടി കാക്കനാട്ട്, അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ്, പ്രഫസര്‍ ജോസഫ് റ്റി ജോസഫ് ഉമ്മച്ചന്‍ കൂറ്റനാല്‍, റ്റോമി ഈറ്റത്തോട്ട്, സിറിള്‍ നരിക്കുഴി, ജോജോ കുഴിവേലി, റിനീഷ് ചൂണ്ടച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.