Teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ – ലോക ജലദിനാഘോഷം മത്സരവിജയകൾക്ക് സമ്മാനദാനം നടത്തി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ലോകജലദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികൾ ആയിട്ടുള്ള കുട്ടികൾക്ക് സമ്മാനദാനം നടത്തി.

50 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ വിജയികളായിരുന്നു. ജൽ ജീവൻ മിഷൻ ഐ. ഇ.സി പ്ലാൻ അനുസരിച്ച് പദ്ധതി നിർവഹണ സഹായ ഏജൻസിയായ കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

ജലം എന്ന അമൂല്യ സമ്പത്തിലെ കുറിച്ച് വ്യക്തമായതും ശാസ്ത്രീയമായതുമായ ധാരണ വിദ്യാർത്ഥികൾക്കിടയിൽ ലഭിക്കുന്നതിനുവേണ്ടിയാണ് സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ പ്രസിഡന്റ് കെ സി ജെയിംസ് കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചു.

സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻമാരായ ബിനോയി ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ മാളു ബി മുരുകൻ, നജീമ പരികൊച്ച്, കാർഡ് ടീം ലീഡർ ജീന ജോസ്, എബിൻ ജോയ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.