അരുവിത്തുറ: അയ്യപ്പനും കോശിയും എന്ന സിനിമയിലുടെ നഞ്ചിയമ്മ എന്ന സാധാരണ സ്ത്രീയ്ക്ക് ദേശീയ പുരസ്കാരം വാങ്ങി കൊടുത്ത ജെയ്ക് ബിജോയി വെള്ളുക്കുന്നേലിനെ അരുവിത്തുറ പള്ളി ആദരിച്ചു. പാലാ പള്ളി തിരുപ്പള്ളി എന്ന ഗാനത്തിന് സംഗീതം നൽകി തൻ്റെ നാടിനോടുള്ള സ്നേഹം. മുറുകെ പിടിച്ചയാളാണ് ജെയ്ക് .
അരുവിത്തുറ പള്ളിയുടെ സാമുഹിക, സാംസ്കരിക ആത്മീയ കർമ്മ പരിപാടിയായ സഹദയുടെ ഭാഗമായ സുകൃത യുവത്വ വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കോ ദി വോയ്സ് ഓഫ് ഗോഡ് എന്ന പേരിൽ നടത്തിയ പരിപാടിയിൽ യുവാക്കൾക്ക് വ്യക്തിത്വ വികസന ക്ലാസും കൾച്ചറൽ പ്രോഗ്രമും ഉണ്ടായിരുന്നു.
അരുവിത്തുറ പള്ളി വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറമ്പിലിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ജെയ്ക് ബിജോയി ഉദ്ഘാടനം ചെയ്തു. സഹദ ജനറൽ കൺവീനർ ഡോ. റെജി മേക്കാടൻ മെമൻ്റൊ നൽകി ജെയ്ക്ക് ബിജോയിയെ ആദരിച്ചു.
ഫാ.ആൻ്റണി തോട്ടക്കര, ഡിറ്റോ തോട്ടത്തിൽ, ബെനി സൺ സണ്ണി, മാമ്മൻ മാത്യു ജേക്കബ് എന്നിവർ പ്രസംഗിച്ചു’ അരുവിത്തുറ വെള്ളൂക്കുന്നേൽ .ബി ജോയി ജേക്കബിൻ്റെ മൂത്ത പുത്രനാണ് ജെയ്ക് . ജെയ്ക് സംവിധാനം ചെയ്ത ” പറയുവാനി താദ്യമായി ” എന്ന സിനിമാ ഗാനം പാടിയപ്പോൾ യുവാക്കൾ കരഘോഷത്തോടെ അഭിനന്ദിച്ചു.