മൂലമറ്റം: സംസ്‌കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടു/ ബി ടെക് വിജയികള്‍ക്കായി മെയ് അവസാനം അന്തര്‍ദേശീയ വിദ്യാഭ്യാസ വെബിനാര്‍ നടത്തും.
യു.എസ്.എ, യു.കെ, അയര്‍ലന്‍ഡ്, കാനഡ, ജര്‍മ്മനി, യു.എ.ഇ, ഓസ്‌ട്രേലിയ, ഡല്‍ഹി യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ പ്രഗല്‍ഭര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 20 ന് മുന്‍പ് കണ്‍വീനര്‍ സജിന്‍ സ്‌കറിയയുടെ (97781 96937) പക്കല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വര്‍ഗീസ് പേരയില്‍, ജില്ലാ പ്രസിഡന്റ് റോയ് ജെ കല്ലറങ്ങാട്ട് എന്നിവര്‍ അറിയിച്ചു.