Pala

ഓസ്ട്രേലിയൻ കോൺസൽ ജനറൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി സന്ദർശിച്ചു

പാലാ: ദക്ഷിണേന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ പാലായിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ സയൻസി (ട്രിപ്പിൾ ഐ.ടി) ൽ ഓസ്ട്രേലിയൻ കോൺസൽ ജനറൽ സാറ കിർ ലെവും സംഘവും സന്ദർശിച്ചു.

ട്രിപ്പിൾ ഐ.ടി അധികൃതർ അവരെ സ്വീകരിച്ചു.വിദ്യാർത്ഥികളും അദ്ധ്യാപകരുമായി സംവദിക്കുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ സാന്നിധ്യം സജീവമാക്കുന്നതിൻ്റെ ഭാഗമായി ബംഗ്ലരുവിൽ പുതിയ കോൺസുലേറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നതിനിടയിലാണ് കേരള സന്ദർശനം.

വിവിധ തൊഴിൽ മേഖലയിൽ നൈപുണ്യമുളളകുടിയേറ്റക്കാർക്ക് ഓസ്ടേലിയയിൽ സ്ഥിര താമസാനുമതി ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ ഇൻഡ്യൻ വംശജർ വർദ്ധിക്കുന്നുമുണ്ട്. ട്രിപ്പിൾ ഐ.ടി അധികൃതരുമായി ആശയവിനിമയം നടത്തിയാണ് വലവൂർ ട്രിപ്പിൾ ഐടി ഹിൽസിൽ നിന്നും സാറയും സംഘവും മടങ്ങിയത്.

Leave a Reply

Your email address will not be published.