kottayam

സഹകരണ ബാങ്കുകളിൽ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് വീണ്ടും കൂട്ടി

കോട്ടയം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് സർക്കാർ വീണ്ടും വർദ്ധിപ്പിച്ചു. ഇത്‌ സംബന്ധിച്ച് സഹകരണ രജിസ്ട്രാർ സർക്കുലർ ഇറക്കി. പതിനഞ്ച് ദിവസം മുതലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്ക് ലഭ്യമാണ്.

പുതുക്കിയ പലിശ നിരക്ക് പ്രകാരം ഒരു വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങൾക്ക് 8.75% വരെ പലിശ ലഭിക്കും. ഉയർന്ന പലിശനിരക്കും നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയും സഹകരണ മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്.

“സഹകരണ നിക്ഷേപം കേരള വികസനത്തിന്‌” എന്ന മുദ്രാവാക്യവുമായി സംസ്ഥാന സഹകരണ വകുപ്പ് ഫെബ്രുവരി 15 മുതൽ മാർച്ച്‌ 31 വരെ നിക്ഷേപസമാഹരണ കാമ്പയിൽ നടത്തിവരികയാണ്.9000 കോടി രൂപയാണ് നാൽപത്തി മൂന്നാമത് നിക്ഷേപ സമാഹരണ കാമ്പയിനിലൂടെ സർക്കാർ സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published.