ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും അതിരാവിലെ അനധികൃത മദ്യ വിൽപ്പന നടത്തിയിരുന്ന ആൾ പിടിയിലായി. വടക്കേക്കര കരകാട്ടു കല്ലിങ്കൽ ഷൈൻ ആണ് ഈരാറ്റുപേട്ട എക്സൈസിന്റെ പിടിയിലായത്.
ഓട്ടോ റിക്ഷയിൽ മദ്യം സ്‌റ്റോക്ക് ചെയ്ത് അതിരാവിഅതിരാവിലെ ബാറുകളും, കള്ള് ഷാപ്പും തുറക്കുന്നതിനു മുൻപായി വിൽപ്പന നടത്തിവരികയായിരുന്നു പ്രതി. മുൻപും പല കേസുകളിലും പ്രതിയാണ് ഇയാൾ.

ഓട്ടോറിക്ഷയിൽ നിന്നും രണ്ടര ലിറ്റർ മദ്യവും 600 രൂപയും പിടിച്ചെടുത്തു. ഓട്ടോ റിക്ഷയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ , പ്രിവൻറ്റീവ് ഓഫീസർമാരായ സന്തോഷ് മൈക്കിൾ, സലിം, ഹരികൃഷ്ണൻ ഹാഷിം, ഡ്രൈവർ സജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.