ഈരാറ്റുപേട്ട: ഫാമിലി ഹെൽത്ത് സെൻ്ററിൽ പ്രവർത്തിക്കുന്ന ഐ.എസ്.എം റിഹാബ് സെൻ്ററിൻ്റെ ആറാം വർഷികം നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്‌ഘാടനം ചെയ്തു. തണൽ ചെയർമാൻ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ലീന ജെയിംസ്, കെ.പി. ഷെഫീഖ്, വി.എ.നജീബ്, പി.എ. ഇർഷാദ്, കെ.എ അൻസാരി, ഇ.എം സാബിർ, സിറാജ് എന്നിവർ പ്രസംഗിച്ചു.

ഈ ആശുപത്രിയിലെ ഒ.പി യിൽ ദിനേന വരുന്ന രോഗികൾക്കും കിടപ്പു രോഗികൾക്കും ചായ, കാപ്പി, ചെറുകടികൾ എന്നിവ ഈ സ്ഥാപനത്തിലൂടെ സൗജന്യമായി വിതരണം ചെയ്തു വരുന്നു.