Pala

ഹിന്ദു ഐക്യവേദി താലൂക്ക് സമ്മേളനവും പ്രകടനവും നടന്നു

പാലാ: പാലാ പട്ടണത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനം നടന്നു. ശേഷംപാല കടപ്പാട്ടൂർ മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡൻറ് ശ്രീരാമചന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ സമ്മേളനം നടന്നു.

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈനു ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മീനച്ചിൽ ഹിന്ദു മഹാ സംഗമം പ്രസിഡൻറ് അഡ്വക്കേറ്റ് രാജേഷ് പല്ലാട്ട് മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്രീമതി അനിത ജനാർദ്ദനൻ സമാപന സന്ദേശം നൽകി.

ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറർ ക്യാപ്റ്റൻ വിക്രമൻ നായർ, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറിമാരായ ജയചന്ദ്രൻ, ഉണ്ണി മുകളേൽ ,വർക്കിംഗ് പ്രസിഡൻറ് സജൻ പി ടി, സെക്രട്ടറിമാരായ സന്തോഷ്, പ്രസാദ്, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.