പാലാ: ലോകഹൃദയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹാർട്ടത്തോൺ സൈക്കിൾ റാലിക്കു പാലായിൽ സ്വീകരണം നൽകി. ഡോ ജോസ് ചാക്കോ പെരിയപുറം ചെയർമാനായുള്ള ഹാർട്ട് കെയർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.

പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ നൽകിയ സ്വീകരണ യോഗത്തിൽ കാർഡിയോളജി വിഭാഗം തലവൻ ഡോ ബിജു സി ഐസക്, ഡോ തോമസ് ജോർജ്, ഡോ പ്രശാന്ത് മാത്യു, ഡോ സിറിയക് തോമസ്, ഡോ പ്രദീപ് മാത്യു, റവ ഡോ ജോർജ് ഞാറക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

മരിയൻ മെഡിക്കൽ സെൻ്റർ അഡ്മിനിസ്ട്രേറ്റർ സി ഷേർളി ജോസ് റാലിയിൽ പങ്കെടുത്തവരെ ആദരിച്ചു. ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ ജോ ജോസഫ് ബോധവൽക്കരണ സെമിനാർ നടത്തി. തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലൂടെ പാലായിൽ എത്തിച്ചേർന്ന റാലി കൊച്ചിക്കു പുറപ്പെട്ടു. കാസർകോഡ് നിന്നുമാരംഭിച്ച മറ്റൊരു റാലിയുമായി ചേർന്ന് കൊച്ചിയിൽ സമാപിക്കും.