ഉഴവൂർ: ഉഴവൂർ പഞ്ചായത്തിൽ HDFC ബാങ്കിന്റെ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ പുതിയ ശാഖയുടെ ഉത്ഘാടന കർമം നിർവഹിച്ചു. HDFC ബാങ്കിന്റെ റീജിയണൽ മാനേജർ ശ്രീ രമേശ് ജോയ് സ്വാഗതം അർപ്പിച്ചു.

പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ കെ എം തങ്കച്ചൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീ സുനിൽ ആർ, മെർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ സൈമൺ ജോസഫ്, മെർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ശ്രീ സന്തോഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. ബ്രാഞ്ച് മാനേജർ ശ്രീമതി ട്വിങ്കിൾ മരിയ മാത്യു നന്ദി അറിയിച്ചു.