കോട്ടയം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാ തലപരിപാടികൾക്ക് കോട്ടയത്ത് ആവേശകരമായ തുടക്കം. കോട്ടയം ജില്ലയിലാണ് ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി പരിപാടികൾ സംഘടിപ്പിക്കുന്നത്.

കോട്ടയം ജില്ലാ തല പരിപാടികൾ കിടങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. പരിപാടികൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
കിടങ്ങൂർ മണ്ഡലം ഭാരവാഹികളും, ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും പരിപാടികളിൽ പങ്കെടുത്തു.