kottayam

അക്ഷരമുറ്റം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ടി. ജി. സാമുവൽ സാറിന് ഗുരുവന്ദനം നടത്തി

കോട്ടയം: അക്ഷരമുറ്റം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഗാന്ധിയനും, മുൻ വിദ്യാഭ്യാസ സ്റ്റാൻഡിഠഗ് കമ്മിറ്റി ചെയർമാനുമായ ടി. ജി. സാമുവൽ സാറിന് കെ. എസ്. സി.കോട്ടയം ജില്ലാ സെക്രട്ടറി അഭിഷേക് ബിജുവിന്റ 20 ജന്മദിനത്തോടനുബന്ധിച്ച് “ഗുരുവന്ദനം “നടത്തി..

ഷിബു എഴെപുഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്‌തു. മുൻ കേന്ദ്രമന്ത്രി പി.സി തോമസ് മുഖ്യാതിഥിയായി. പ്രമുഖ സാഹിത്യകാരൻ ബാബു കുഴിമറ്റം ആമുഖപ്രസംഗം നടത്തി.

UDF ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ്, Kpcc മുൻ ജനറൽ സെക്രട്ടറി അജയ് തറയിൽ,കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, ജോലി ചെട്ടിശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം പി. കെ. വൈശാഖ്, വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു മൂലയിൽ,സി. എസ്. ഡി. എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ. കെ. തങ്കപ്പൻ, ഐസക് അലക്സാണ്ടർ, രാഹുൽ മാറിയപ്പള്ളി, ഷിജു അൻവർ, പി. പി. മോഹൻ, ബിന്ദു ഐസക്, പി. വി.ഷാജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.