പെരിങ്ങുളം: വർഷങ്ങൾക്ക് ശേഷമുള്ള ഗുരുശിഷ്യ സമാഗമത്തിന് പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നാളെ വേദിയാകും. സ്കൂളിലെ അധ്യാപിക ആയിരുന്ന കത്രിക്കുട്ടി ടീച്ചറും, വിദ്യാർത്ഥിനി ആയിരുന്ന നിഷ ബിനോയിയും തമ്മിലുള്ള കൂടിക്കാഴ്ചക്കാണ് പെരിങ്ങുളം സ്കൂൾ അവസരമൊരുക്കുന്നത്.

മനോരമയുടെ ഗുരു പംക്തി പേജിലൂടെയാണ് നിഷ ബിനോയി കത്രിക്കുട്ടി ടീച്ചറിനെ അനുസ്മരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട സ്‌കൂൾ അധികൃതർ ഇരുവരെയും ബന്ധപ്പെടുകയും, കൂടി കാഴ്ചയ്ക്ക് അവസരം ഒരുക്കുകയുമായിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് 2.30 തിനാണ് ഗുരുദർശനം എന്ന പേരിൽ പരിപാടി നടക്കുന്നത്.