Erattupetta

അരുവിത്തുറ സെന്റ് ജോർജ് കോളേജിന് ഹരിത ക്യാമ്പസ് അംഗീകാരം

അരുവിത്തുറ സെന്റ് ജോർജ് കോളേജ് പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുവാനായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഹരിത കേരളം മിഷന്റെ ഹരിത ക്യാമ്പസ് അംഗീകാരം ലഭിച്ചു.

ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് കോളേജിന് കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ഈ അംഗീകാരം ലഭ്യമായത്.

മാർച്ച് ഇരുപത്തിയേഴാം തീയതി തിങ്കളാഴ്ച കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിലിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ ഹരിത സ്ഥാപനം പ്രശംസാ പത്രം കോളേജിന് കൈമാറും.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഡോ. സുമേഷ് ജോർജ്, ശ്രീ. മിഥുൻ ജോൺ എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published.