അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിക്കുന്നതോടെ സംസ്ഥാനത്തും സ്വര്‍ണ വിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,500 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 44,000 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി വില 90 രൂപയാണ്.