കോട്ടയം: എത്ര തവണ വെട്ടിനശിപ്പിച്ചാലും നാമ്പെടുക്കുന്ന വിഷച്ചെടികൾ പോലെയാണ് ആഗോള ഭീകരവാദമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. അഡ്വ രഞ്ജിത് ശ്രീനിവാസൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിൻ്റെ പ്രാരംഭകാലം മുതൽ ആരംഭിച്ച മതഭീകരവാദം ഇന്നും രാജ്യത്തെ കാർന്ന് തിന്നുകയാണ്. ആഗോള ഭീകരവാദ ചിന്തകളിൽ ഭരതത്തിനോ ഭാരത ജനതയ്ക്കോ യാതൊരു പങ്കുമില്ല.

തികച്ചും മതപരമായ ചിന്തകളാണ് നിരവധി ജീവനുകളുടെ മേൽ രക്തക്കറ പുരളാൻ സാഹചര്യമൊരുക്കുന്നത്. മലരും കുന്തിരിക്കവും രണ്ട് മതങ്ങളുടെ പ്രതീകങ്ങളായി കണ്ട് അവ കരുതി വയ്ക്കാനുള്ള ആഹ്വാനം ഒരു പിഞ്ചു ബാലൻ്റെ നാവിൽ നിന്നാണ് ഉയർന്നത്. ഇത് മതഭീകരവാദത്തിൻ്റെ തീ വ്രമുഖമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ ബിജെപി സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി, ഒ ബി സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അജിത് കുമാർ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ജി ബിജുകുമാർ, എസ് രതീഷ്,ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് മിത്രലാൽ,സംസ്ഥാന സമിതി അംഗങ്ങൾ ആയ പ്രൊഫ. ബി വിജയകുമാർ, കെ ഗുപ്തൻ, ജില്ലാ ഭാരവാഹികൾ ആയ കെ പി ഭുവനേഷ്, എം ആർ അനിൽകുമാർ, റീബ വർക്കി, അഖിൽ രവീന്ദ്രൻ, ഡോ ശ്രീജിത്ത് കൃഷ്ണൻ, ഒ ബി സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാജി മാടപ്പള്ളി, സുരാജ് നട്ടാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.