Education

ദർശന അക്കാദമിയിൽ ജർമൻ കോഴ്സ് ഒക്ടോബർ 12 ന് ആരംഭിക്കും

സി എം ഐ വൈദികരുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന ദർശന അക്കാദമിയിൽ ഒക്ടോബർ 12 ന് ജർമൻ കോഴ്സ് ആരംഭിക്കും. ജർമനിയിൽ ദീർഘകാലം ജോലി ചെയ്തു പരിചയം നേടിയ വൈദികരുടെ മേൽനോട്ടത്തിൽ ആണ് ക്ലാസുകൾ നടക്കുക.

ബി 2 ലെവൽ പാസ്സ് ആയ അധ്യാപകർ ആണ് ക്ലാസുകൾ നയിക്കുന്നത്. പെർമനന്റ് വിസ ലഭിക്കുവാൻ ഏറ്റവും സാധ്യത കൂടിയ രാജ്യമാണ് ജർമ്മനി. പല യൂണിവേഴ്സിറ്റികളിലും വിദ്യാഭാസം സൗജന്യമാണെന്നതും ജർമനിയെ വിദ്യാർത്ഥികൾക്കിടയിൽ പ്രിയപ്പെട്ട രാജ്യമാക്കുന്നു.

ചിട്ടയായ പരിശീലനത്തിലൂടെ ആർക്കും ആർജ്ജിച്ചെടുക്കാൻ സാധിക്കുന്നതാണ് ജർമൻ ഭാഷ. ദർശനയിലെ പരിശീലനത്തെക്കുറിച്ചും അഡ്‌മിഷനെക്കുറിച്ചും കൂടുതൽ അറിയാൻ വിളിക്കുക Mob : 8281771766.

Leave a Reply

Your email address will not be published.