പാലാ : കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡൻ്റായി ജോർജ് പുളിങ്കാട് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ് ഓഫീസർ ജോബെറ്റ് തോമസിന്റെ അധ്യക്ഷതയിൽ പാർട്ടി ഓഫീസിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്
കരൂർ ഗ്രാമപഞ്ചായത്ത് മെംബർ, കുടക്കച്ചിറ സഹകരണ ബാങ്ക് പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിൽ പ്ര വർത്തിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ 23 നോവലുകൾ പ്രസിദ്ധീകരിച്ച പുളിങ്കാടിന്റെ 10 രചനകൾ പുസ്തകമായി.
പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം എൽ എ, സെക്രട്ടറി ജനറൽ മുൻ എം പി ജോയി എബ്രഹാം, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ,സീനിയർ സെക്രട്ടറി പ്രൊഫ. ഗ്രെസമ്മ മാത്യു, ജില്ലാ സെക്രട്ടറി ജെയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.

കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്, മുൻ കേന്ദ്രമന്ത്രി പി സി തോമസ്, മോൻസ് ജോസഫ് എം എൽ എ, മാണി സി കാപ്പൻ എം എൽ എ എന്നിവർ ജോർജ് പുളിങ്കാടിനെ അഭിനന്ദിച്ചു.