Erattupetta Poonjar

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എം ൽ എ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടത്തുന്ന ഫ്യൂചർ സ്റ്റാർസ് ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എം ൽ എ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതി ഫ്യൂചർ സ്റ്റാർസ് എഡ്യൂക്കേഷണൽ പ്രൊജക്റ്റിന്റെ 2022-23 അധ്യയന വർഷത്തെ പ്രവർത്തന ഉദ്ഘാടനം നാളെ ഉച്ച കഴിഞ്ഞു 2 മണിക്ക് ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ പൂഞ്ഞാർ എം ൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ, ഉന്നത വിദ്യഭാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും.

മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്‌ദുൾഖാദർ,ഫ്യൂചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ പി അബ്‌ദുൾഖാദർ, സ്കൂൾ മാനേജർ പ്രൊഫ. എം കെ ഫരീത്, പ്രിൻസിപ്പാൾ ഫൗസിയ ബീവി കെ എം , ഹെഡ്മിസ്സ്‌ട്രെസ്‌ ലീന എം പി, പി ടി എ പ്രസിഡന്റ്‌ ബൽക്കിസ് നവാസ് തുടങ്ങിയവർ സംസാരിക്കും.

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവണ്മെന്റ്,എയ്ഡഡ് സ്കൂളുകളിൽ നിന്നും പഠനമികവും വിവിധ രംഗങ്ങളിൽ പ്രതിഭയും തെളിയിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സമഗ്രവിദ്യാഭ്യാസ- പരിശീലന പദ്ധതിയാണ് ഫ്യൂചർ സ്റ്റാർസ് പ്രൊജക്റ്റ്‌.

കുട്ടികൾക്കു വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം, കൗൺസിലിംഗ്, കരിയർ ഗൈഡൻസ് , വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി ആശയ വിനിമയ-സന്ദർശന പരിപാടികൾ. കുട്ടികളുടെ പൊതുവിജ്ഞാനം ഉൾപ്പെടെ നാനാവിധ കഴിവുകൾ വളർത്തുന്നതിനുള്ള വിവിധ പദ്ധതികൾ, ഒപ്പം മികച്ച നേട്ടങ്ങൾ കൈവരിക്കുന്നവർക്കു സമ്മാനങ്ങളും സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

Leave a Reply

Your email address will not be published.