അരുവിത്തുറ :ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും, അരുവിത്തുറ സെന്റ് ജോർജ് ഇടവക പിതൃവേദിയും, എസ്എംവൈഎമ്മും സംയുക്തമായി കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാംപ് നടത്തുന്നു.

സെപ്റ്റംബർ 27, ചൊവ്വാഴ്ച 9.30 മുതൽ ഒരു മണി വരെ അരുവിത്തുറ സെന്റ് ജോർജ് പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിക്കുന്നു. അരുവിത്തുറ പള്ളി വികാരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ഉദ്ഘാടനം നിർവഹിക്കും.
കൺസൾട്ടേഷൻ ജനറൽ മെഡിസിൻ, ഗൈനക്കോളജി ടെസ്റ്റുകൾ, പ്രമേഹ രക്തസമ്മർദ്ദ നിർണ്ണയം, ബ്രെസ്റ്റ് കാൻസർ, സെർവിക്കൽ കാൻസർ ടെസ്റ്റ്, മരുന്നുകൾ എന്നീ സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കും.

ക്യാംപിൽ പങ്കെടുക്കുന്നവർക്ക് എസ്എച്ച് മെഡിക്കൽ സെന്ററിലെ തുടർ ചികിത്സയിൽ ഡിസ്കൌണ്ട് ലഭിക്കുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും.
രജിസ്ട്രേഷന് ബന്ധപ്പെടുക: ഷാജിമോൻ മാത്യു 9447525840, ജോജോ പ്ലാത്തോട്ടത്തിൽ 9447429469, സിബി മാത്യു 9447213027, ബ്ലെയ്സ് പറമ്പിൽകുര്യാസ് 9446407731.