ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തെക്കേക്കര നൂറുൽ ഹുദാ ജുമുഅ മസ്ജിദും ന്യൂ വിഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ഞായറാഴ്ച രാവിലെ 10 മണി മുതൽ നൂറുൽ ഹുദാ ജുമുഅ മസ്‌ജിദിൽ (ചേന്നാട് കവല) വെച്ച് നടത്തപ്പെടും. ഡോ. ആർ. രാജ്കുമാർ നേതൃത്വം നൽകും.
തിമിര നിർണ്ണയം, ഡയബറ്റിക് റെറ്റിനോപ്പതി ചെക്കപ്പ് , മറ്റു ചികിത്സകളും സൗജന്യമായിരിക്കും. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് തിമിര ശസ്ത്രക്രിയ തികച്ചും സൗജന്യം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയിലും പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും.

ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബുക്ക് ചെയ്യുക. Ph: 04822 293448, 9188086448.