General

സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും

കുമരകം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും. കുമരകം ലയൺസ് ഹാളിൽ ഡിസംബർ 5 ന് നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഉദ്ഘാടനം ചെയ്യും.

അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പിൽ സൗജന്യമായി തിമിര ശസ്ത്രക്രിയയും ഉണ്ടാകുമെന്നും ഏവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കുമരകം ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ ലയൺ അശ്വതി ജോയ് പൗവ്വത്ത് അറിയിച്ചു. വിശദവിവരങ്ങൾക്ക്: Joshy : 9446020095, Avarachen M : 94469 21609.

Leave a Reply

Your email address will not be published.