പൂഞ്ഞാർ: അഖില ഭാരത അയ്യപ്പസേവാ സംഘം പൂഞ്ഞാർ തെക്കേക്കര ശാഖയും, ഭരണങ്ങാനം ഐ എച്ച് എം ഹോസ്പിറ്റലും സംയുക്തമായി പാലാ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യ പ്രമേഹരോഗ നിർണ്ണയക്യാമ്പും, ബോധവൽക്കരണ സെമിനാറും, ആഹാര ക്രമീകരണങ്ങളുടെ പ്രദർശനവും, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഹാളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉത്ഘാടനം ചെയ്തു.
അയ്യപ്പസേവാസംഘം പ്രസിഡന്റ് സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് പി വി ജോർജ്, ആർ സുനിൽകുമാർ, എം വി പ്രദീപ്കുമാർ, കെ എസ് റെജിമോൻ തുടങ്ങിയവർ സംസാരിച്ചു.

ഭരണങ്ങാനം ഐ എച്ച് എം ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോ. ജി ഹരീഷ്കുമാർ ബോധവൽക്കരണ സെമിനാറിനും രോഗ പരിശോധനക്കും നേതൃത്വം നൽകി.