കൊല്ലപ്പള്ളി: ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശം കടനാട് പഞ്ചായത്തിലും അലയടിക്കുന്നു. ആവേശത്തിലായ ഫുട്ബോൾ പ്രേമികൾ ലോകകപ്പിൻ്റെ കൂറ്റൻ മാതൃക പ്രദർശിപ്പിച്ചു കൊണ്ടാണ് നാടിനെ ഇളക്കി മറിച്ചത്. നാലടി ഉയരമുള്ള ലോകകപ്പിൻ്റെ കൂറ്റൻ മാതൃകയാണ് ആഘോഷപൂർവ്വം കൊല്ലപ്പള്ളി ടൗണിൽ പ്രദർശിപ്പിച്ചത്. വാദ്യമേളങ്ങളും അകമ്പടിയായി ഉണ്ടായിരുന്നു.
ചടങ്ങ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികുളം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ രാജു, മെമ്പർ ജെയിസൺ പുത്തൻകണ്ടം, കുര്യാക്കോസ് ജോസഫ്, ബേബി കട്ടയ്ക്കൽ, തങ്കച്ചൻ വഞ്ചിക്കച്ചാലിൽ, ഇഗ്നേഷ്യസ് തയ്യിൽ, ജെറി ജോസ്, കെ സി തങ്കച്ചൻ, ബിനു വള്ളോംപുരയിടം, സിബി അഴകൻപറമ്പിൽ, കെ എസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിനിടെ ലോകകപ്പ് മാതൃകയുമായി മാണി സി കാപ്പൻ എം എൽ എ സെൽഫി എടുത്തത് ആളുകൾക്കു കൗതുകമായി. പിന്നീട് ലോകകപ്പിൻ്റെ മാതൃക ആഘോഷമായി കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ എത്തിച്ചപ്പോൾ വിദ്യാർത്ഥികൾ ഉജ്ജ്വല സ്വീകരണം നൽകി.