പാലാ: പാലാ സ്പോർട്സ് അക്കാദമി, ജി വി രാജാ ഫുട്ബോൾ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 മുതൽ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
6 മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കും. ഇവിടെ പരിശീലനം ലഭിച്ച 14 പേർക്ക് സംസ്ഥാന ജില്ലാ ചാമ്പ്യൻഷിപ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ചിരുന്നു.

ഫുട്ബോൾ ഫെഡറേഷൻ്റെ അക്രഡിറ്റേഷൻ ലഭിച്ച കോച്ചുമാരാണ് പരിശീലനം നൽകുന്നത്. പോർച്ചുഗലിൽ നിന്നുള്ള ജാവോ പെഡ്രോ എന്ന കോച്ചും മുൻകാലങ്ങളിൽ പാലായിൽ എത്തി പരിശീലനം നൽകിയിരുന്നു. താത്പര്യമുള്ളവർ 9946801391, 94479499001 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.