പൂഞ്ഞാർ: ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂഞ്ഞാർ സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ വ്യാപാരികൾക്കുള്ള രെജിസ്ട്രേഷൻ മേള നാളെ രാവിലെ 11 മുതൽ 3 വരെ ഈരാറ്റുപേട്ട വ്യാപാരഭവൻ ഹാളിൽ നടക്കും.
ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനം, വിതരണം, മൊത്ത വ്യാപാരം, ചില്ലറ വിൽപ്പന, വാഹനങ്ങളിൽ ഉള്ള വിൽപ്പന തുടങ്ങിയവയിൽ ഏർപ്പെട്ടിരിക്കുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധമായും എടുത്തിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ് ഫോൺ 7593873319.