ലയൺസ് ക്ലബ്ബ് ഓഫ് കോട്ടയം ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ബി യുടെ 90-ാം യുവജന ശക്തീകരണ പ്രോഗ്രാമി ന്റെ ഭാഗമായി കോട്ടയം എമിറേറ്റ്സ് പ്രെറ്റി പെറ്റൽസും ഇലഞ്ഞി വിസാറ്റ് എൻജിനീറിങ് കോളജും സംയുക്തമായി ഫ്ലൈ ഹൈ എന്ന പേരിൽ ഇന്ന് വിസാറ്റ് എൻജിനീയറിങ് കോളേജിൽ വച്ച് വിദ്യാർത്ഥികൾക്കായി സെമിനാർ നടത്തി.
വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: അനൂപ് കെ.ജെ. അദ്ധ്യക്ഷത വഹിച്ച് ഉദ്ഘാടന ചടങ്ങ് ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് അഡ്വസറും ജില്ലാ സെക്രട്ടറിയുമായ ശ്രീ സിബി മാത്യു പ്ലാന്തോട്ടം, ഷാജി ആറ്റുപുറo, വിസാറ്റ് ഗ്രൂപ്പ് കോളേജുകളുടെ ഡയറക്ടർ – റിട്ടയേർഡ് വിങ്ങ് കമാൻഡർ പ്രമോദ് നായർ, റജിസ് ട്രാർ പ്രൊഫസർ സുബിൻ പി.എസ്, വിദ്യാർത്ഥികളായ കുമാരി നേഹാ സൂസൻ, കുമാരി എയ്ഞ്ചൽ, മേരി ബിജോ എന്നിവർ സംസാരിച്ചു.

തുടർന്ന് ലൈഫ് കോച്ചും ഇന്റർനാഷണൽ ട്രയിനറുമായ ശ്രീ ചെറിയാൻ വർഗീസ് വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു.