ഉഴവൂർ: സംസ്ഥാന സർക്കാർ ഫിഷറീസ് ഡിപ്പാർട്മെന്റ് മുഖന്തരം നടപ്പാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യനിക്ഷേപം പദ്ധതി ഉഴവൂർ പഞ്ചായത്തിലും നടപ്പിലാക്കി.
വൈസ് പ്രസിഡന്റ് ഏലിയമ്മ കുരുവിള അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി ബ്ലെസി ജോഷി പദ്ധതി വിശദീകരിച്ചു. മെമ്പര്മാരായ ബിനു ജോസ്, സിറിയക് കല്ലട, ന്യൂജന്റ് ജോസഫ്, ജസീന്ത പൈലി, ഫിഷറീസ് ൽ നിന്നുള്ള ജൈനമ്മഎന്നിവർ നേതൃത്വം നൽകി.